യുവി മുടിയില്ലാതെ ട്വിറ്ററില്‍

മുടികൊഴിഞ്ഞ തലയുമായി യുവരാജ് സിങ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.ശ്വാസകോശത്തില്‍ ട്യുമറിന് അമേരിക്കയില്‍ കീമോതെറാപ്പി ചികില്‍സ നടത്തിവരികയാണ് യുവി. ചികില്‍സയെ തുടര്‍ന്ന് മുടി മുഴുവന്‍ കൊഴിഞ്ഞ തന്റെ പുതിയ രൂപത്തിലാ

ണ് യുവരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എല്ലാ കാര്യങ്ങളും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കുന്ന യുവി, തന്റെ രോഗത്തെയും ആ ഒരു സ്പിരിറ്റോടെ തന്നെയാണ് സമീപിച്ചിരിക്കുന്നത് എന്നതിന് തെളിവാണ് ‘അങ്ങനെ മുടിയും പോയി!’ എന്ന കുറിപ്പോടെ ട്വിറ്ററില്‍ തന്റെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ പടം.

യുവി ട്വിറ്ററില്‍ എഴുതിയതിങ്ങനെ, പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ പൊരുതി തിരിച്ചുവരും. രാജ്യത്തിന്റെ പ്രാര്‍ത്ഥനകള്‍ എന്നോടൊപ്പമുണ്ടല്ലോ. എനിക്കു തന്ന പിന്‍തുണയ്ക്കും എന്റെ സ്വകാര്യതയെ മാനിച്ചതിനും മാധ്യമങ്ങള്‍ക്കും നന്ദി. തിരിച്ചുവന്ന് ഇന്ത്യയുടെ ജഴ്‌സിയും തൊപ്പിയും അണിഞ്ഞു വീണ്ടും വീണ്ടും ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതാണ് ഇപ്പോഴും മനസ്സുനിറയെ.