യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി : ചിറമംഗലം ഗെയിറ്റിനടുത്ത് അജ്ഞാത യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വൈകീട്ട് 7 മണിയോടെയാണ് സംഭവം. ചിറമംഗലം ഗെയിറ്റിന് തെക്ക് വശത്ത് കള്ള്ഷാപ്പ് സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന് മുന്‍വശത്താണ് സംഭവം നടന്നത്.

ഇയാളെ അപകടം നടക്കുന്നതിന് കുറച്ച് മുമ്പ് അസ്വാഭാവികമായ രീതിയില്‍ പെരുമാറി റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്നത് പരിസരത്തെ വീടുകളിലെ സ്ത്രീകള്‍ കണ്ടിരുന്നു.
മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധത്തിലാണ്. മുസ്ലിം മത പഠന ക്ലാസ്സുകളിലെ വസ്ത്രധാരണമാണ് യുവാവിന്റേത്. ഇയാള്‍ ഇട്ടിരിക്കുന്ന ഷര്‍ട്ടില്‍ ചെമ്മാട്ടെ ഒരു ടൈലര്‍ഷോപ്പിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.