യുവാവിനെ ബലാത്സംഗം ചെയ്ത 39 കാരിക്കെതിരെ കേസ്.

മെല്‍ബണ്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ബലാത്സംഗം ചെയ്ത യുവതിക്കെതിരെ കേസ്. റബേക്ക ഹെലന്‍ എല്‍ഡര്‍ എന്ന് 39 കാരിയാണ് പിടിയിലായത്. ഇന്നലെ ഇവരെ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആസ്‌ട്രേലിയയില്‍ ഒരു പ്രാദേശികമേഖലയിലാണ് സംഭവം.
യുവാവ് ഒറ്റക്കു കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാണ് ബലാത്സംഗം നടത്തിയത്. യുവാവിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

വീട്ടില്‍ അതിക്രമിച്ചു കയറുക, യുവാവിനെ ബലാത്സംഗംചെയ്യുക തുടങ്ങിയ രണ്ടു വാദങ്ങളാണ് ഇവര്‍ക്കെതിരെ ഉയരാന്‍ സാധ്യതയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അടുത്ത മാസം വിചാരണ ആരംഭിക്കുന്നതുവരെ എല്‍ഡറിനെ ജാമ്യത്തില്‍ വിട്ടു.