യുവരാജ് ആശുപത്രി വിട്ടു

ക്യാന്‍സറിന് യു.എസില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് മൂന്നു ഘട്ടങ്ങള്‍ നീണ്ട കീമോ തെറാപ്പി ചികിത്സപൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ‘മൂന്നാമത്തെ കീമോയും കഴിഞ്ഞു, ആസ്പത്രി വിട്ടു ഇനി സ്വതന്ത്രന്‍’ എന്നാണ് യുവരാജ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

അമേരിക്കയിലെ ബോസ്റ്റണിലുള്ള കാന്‍സര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു യുവരാജ്. മെയ് ആദ്യവാരത്തോടുകൂടി യുവി സജീവ കളിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

274 ഏകദിനങ്ങളില്‍ നിന്നും 8,051 റണ്‍സും 37 ടെസ്റ്റുമത്സരങ്ങളില്‍ നിന്നും 1,775 റണ്‍സും യുവരാജ് നേടിയിട്ടുണ്ട്.