യുവരാജിന് ക്യാന്‍സറെന്ന് സ്ഥിതീകരണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധയുള്ളതായി കണ്ടെത്തി. ഇതെ തുടര്‍ന്ന് അമേരിക്കയില്‍ വിദഗ്ദ്ധ ചികിത്സ തേടിയിരിക്കുകയാണദ്ദേഹം. കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ ചികിത്സയിലുള്ള യുവരാജിന് ശ്വാസകോശത്തില്‍ ട്യൂമറാണെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ക്യാന്‍സറാണെന്ന് പിന്നീട് കെണ്ടത്തിയതിനെ തുടര്‍ന്ന് ബോസ്റ്റണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ യുവരാജ് കീമോതെറാപ്പിക്ക് വിധേയായതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കീമോതെറാപ്പി മാര്‍ച്ച് മാസം വരെ തുടര്‍ന്ന ശേഷം പിന്നീട് സ്‌കാനിംഗിന് ശേഷം യുവരാജ് മടങ്ങിയെത്തും. ഒരു മാസത്തെ വിശ്രമത്തിന് ശേഷം യുവരാജിന് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles