യുവതിയോട്‌ ട്രെയിനില്‍ വെച്ച്‌ മോശമായി പെരുമാറിയ ബിജെപി നേതാവ്‌ അറസ്റ്റില്‍

Untitled-1 copyപട്‌ന: ട്രെയിനില്‍ വെച്ച്‌ യുവതിയോട്‌ മോശമായി പെരുമാറിയ ബിജെപി നേതാവ്‌ അറസ്റ്റിലായി. ബീഹാറിലെ സിവാന്‍ മേഖലയിലെ എംഎല്‍എയായ തുനജി പാണ്ഡെയാണ്‌ അറസ്റ്റിലായത്‌. ശനിയാഴ്‌ച രാത്രി പൂര്‍വ്വാഞ്ചല്‍ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ വെച്ചാണ്‌ സംഭവം നടന്നത്‌. യുവതിയെ പരാതിയെ തുടര്‍ന്നാണ്‌ ഇന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ട്രെയിന്‍ സാരായി സ്റ്റേഷനിലെത്തിയപ്പോഴാണ്‌ തുനജി തന്നോട്‌ അപമര്യാദയായി പെരുമാറിയതെന്ന്‌ കാണിച്ച്‌ യുവതിയാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പ്രതിയെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും. എന്നാല്‍ കുറ്റം നിരസിച്ച തുനജി ഫോണിന്റെ ചാര്‍ജര്‍ തിരയുകയായിരുന്നെന്നും സമീപത്ത്‌ കിടന്നത്‌ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന്‌ അറിയില്ലെന്നു മാണ്‌ പറയുന്നത്‌.

പരാതിയെ തുടര്‍ന്ന്‌ തുനജിയെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ സുശീല്‍ കുമാര്‍ മോദി ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Related Articles