യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: കോട്ടക്കടവ്‌ മണ്ണൂര്‍ പുതുക്കുളങ്ങര ഷിജോയുടെ ഭാര്യ തുമ്പാണി ശ്രുതി(23) യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

വെളിമുക്ക്‌ ആലുങ്ങലിലെ അച്ഛന്റെ വീടിന്‌ സമീപമുള്ള സോപ്പ്‌ നിര്‍മാണ കമ്പനിയില്‍ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അച്ഛന്‍: സുബ്രഹ്മണ്യന്‍. അമ്മ: പ്രീതി. സഹോദരി: സുബിത.