യുവതിയെ ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി:  മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പാക്കാന്‍ ശ്രമിച്ച ലോറിഡ്രൈവറെ അറസ്റ്റുചെയ്തു. മഞ്ചേരി തുറക്കല്‍ സ്വദേശിയായ പുതുശേരി അന്‍സാറനെയാണ് താനൂര്‍ സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പരപ്പനങ്ങാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്്. യുവതിയും അന്‍സാറും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. പിന്നീട് ഗള്‍ഫില്‍ നി്‌ന്നെത്തിയ ഭര്‍ത്താവുമൊന്നിച്ച് സ്റ്റേഷനിലെത്തി യുവതി പരാതിപ്പെടുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിവിലായ പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം യാത്രചെയ്യാനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.