യുവതിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തഞ്ചുകാരന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: ഇരുപത്തി മൂന്ന്‌ കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ശാരീരികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ നാല്‍പ്പത്തഞ്ചുകാരനെ തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇയാളെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ്‌ ചെയ്‌തു.

കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ സ്വകാര്യ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രത്തിലെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി കിരണിനെയാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. ചേലേമ്പ്ര സ്വദേശിനിയാണ്‌ ഇയാള്‍ക്കെതിരെ പരാതി കൊടുത്ത യുവതി.