യുഡിഎഫ് റാലി പരപ്പനങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചു

FB_IMG_1463145494707പരപ്പനങ്ങാടി:നഗരസഭാ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രളയജലം കണക്കെ പരന്നൊഴുകിയ ജനപ്രവാഹം അക്ഷരാര്‍ത്ഥത്തില്‍ പരപ്പനങ്ങാടിയെ കോരിതരിപ്പിക്കുകയും  ചെയ്തു. ചാപ്പപടിയില്‍ നിന്നാരംഭിച്ച കൂറ്റന്‍പ്രകടനവും ടൗണില്‍നടന്ന സമാപന സമ്മേളനവുംസ്ഥാനാര്‍ഥിഅബ്ദുറബ് ബിന്‍റെറിക്കാര്‍ഡ്ഭൂരിപക്ഷംവി ളംബരംചെയ്യുന്നതായിരുന്നു.ആയി രങ്ങളാണ് പ്രകടനത്തില്‍ അണിനിരന്നത് ജാഥ വീക്ഷിക്കുവാനായി വീടുകളിലെ മട്ടുപാവുകളിലും കെട്ടിടമുകളിലും വഴിയോരങ്ങളിലുംസ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങളാണ് കാത്തുനിന്നത്.അനുസരണ ശീലമുള്ള പ്രവര്‍ത്തകര്‍ അച്ചടക്കചിട്ടയോടെ റോഡിന്‍റെ ഓരംചേര്‍ന്നു നടത്തിയറാലി അത്യാകര്‍ഷകമാക്കി.സ്ഥാനാര്‍ഥി പി.കെ.അബ്ദുറബ്ബ്, സി.അബൂബക്കര്‍ ഹാജി,ഹനീഫ പുതുപറമ്പ്,ഉമ്മര്‍ഒട്ടുമ്മല്‍, പി.എസ്.എച്.തങ്ങള്‍,എന്‍.പി.ഹം സകോയ,വി.പി.കൊയഹാജി,അലിതെക്കെപാ ട്ട്,പി.ഒ.സലാം,ബി.പി.ഹംസകോയ,സി .ബാലഗോപാലന്‍, എം.സിദ്ധാര്‍ഥന്‍,പുനത്തില്‍ രവി,എ.ശ്രീജിത്ത്,പി.സി.കുട്ടി, പി.അലിഅക്ബര്‍,ശബ്നം മുരളി,,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.