യുഡിഎഫ് ഇടതുപക്ഷമാണ് ഉമ്മന്‍ചാണ്ടി.

യുഡിഎഫ് ഇടതുപക്ഷമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജിവെച്ച ശെല്‍വരാജ് എംഎല്‍എയെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

 

ശെല്‍വരാജ് വലതുപക്ഷത്തേക്കില്ല എന്നു പറഞ്ഞിട്ടുണ്ട്. യുഡിഎഫ് വലതുപക്ഷമൊന്നുമല്ല. ഇല്ല എന്നു പറയുന്നവരെ വിളിച്ചിറക്കികൊണ്ടു മല്‍സരിപ്പിക്കേണ്ട കാര്യമില്ല. യുഡിഎഫ് ഇടതുപക്ഷം തന്നെയാണ്.

 

മാധ്യമപ്രവര്‍ത്തകരുടെ ചിരിക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.