യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ വീടിന് നേരെ പടക്കമെറിഞ്ഞു :L ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

aaaകോട്ടക്കല്‍ : ആഹ്ലാദപ്രകടനത്തിനിടെ വീടിന് നേര പടക്കമെറിഞ്ഞിതന് തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ വീട്ടുടമ കുഴഞ്ഞുവീണുമരിച്ചു. മലപ്പുറം വളവന്നുര്‍ വരമ്പനാല അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ സൈതാലിഹാജിയുടെ മകന്‍ ഹംസക്കുട്ടി(46) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടു ആറരമണിയോടെ തിരൂര്‍ മണ്ഡലത്തില്‍ സി മമ്മുട്ടി എംഎല്‍എ വിജയിച്ചതിനെ തുടര്‍ന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് പടക്കമേറ് നടന്നത് പടക്കത്തില്‍ നിന്ന് ഹംസയുടെ വിറകുപുരക്ക് തീപിടിച്ചത് കണ്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഹംസയും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹംസ കുഴഞ്ഞുവീഴുകയുമായിരുന്നു.
തുടര്‍ന്ന നാട്ടുകാര് ഇയാളെ തൊട്ടടുത്ത ആശുപത്രിയലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായ ആളാണ്. ഹംസ.
സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ കല്‍പ്പകഞ്ചെരി പോലീസ് സ്‌റ്റേഷന്‍ മുന്നരമണിക്കുറോളം ഉപരോധിച്ചു. ഇതേ തുടര്‍ന്ന് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.,സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

മരണമടഞ്ഞ ഹംസക്കുട്ടി സിപിഎം അനുഭാവിയിയും എപി കാന്തപുരം സുന്നി വീഭാഗം പ്രവര്‍ത്തകനുമാണ്.