യുക്തിവാദി സംഘം നേതാവ് യു.കാലാനാഥന്റെ വീടിനുമുന്‍പില്‍ വി എച്ച് പിക്കാര്‍ പ്രതീകാത്മക പൊങ്കാലയിട്ടു.

വള്ളിക്കുന്ന് :  യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്‍ മാഷുടെ വീടിനു മുമ്പില്‍ വി എച്ച് പിക്കാര്‍ പ്രതീകാത്മക പൊങ്കാലയിട്ടു പ്രതിഷേധിച്ചു.

കലാനാഥന്‍ മാഷ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കേസെടുത്തത് പിന്‍വലിച്ചതിന് സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. ചര്‍ച്ചയില്‍ റോഡ്്ില്‍ മാര്‍ഗതടസം സൃഷ്ട്ടിച്ച് പൊങ്കാലയിട്ട സ്ത്രികള്‍ക്കെതിരെ കേസെടുത്തതില്‍ സര്‍ക്കാര്‍ ഇടപെട്ട് കേസ്് പിന്‍വലിച്ചത്് ശരിയായില്ലെന്നും ഇത് ഹൈകോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടികാട്ടിയിരുന്നു. ഇതാണ് വിെച്ചപിയെ ചൊടിപ്പിച്ചത്.

ഹിന്ദു ഐക്യവേദിയുടെ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലാനാഥന്റെ വീടായ ചാര്‍വാകത്തിനു മുന്നില്‍ വൈകീട്ട് 6.30 ന് പ്രതീകാത്മക പൊങ്കാലയിട്ടത്. കോട്ടാശേരി ജയകുമാര്‍,പ്രജീഷ്,സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘമാണ് ഇതില്‍ പങ്കെടുത്തത്.

കലാനാഥന്‍ മാഷുടെ വീട്ടിനുമുന്നില്‍ പൊങ്കാലയിട്ടതിനെതിരെ സിപിഐഎം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആനങ്ങാടിയില്‍ നിന്ന് അത്താണിക്കലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്‍ ടി.വി.രാജന്‍,ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനെ കുറിച്ച് ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞതിന് കലാനാഥന്‍മാഷുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ ആകേസിലെ പ്രതികളെ ഇതുവരെയും പോലീസിന് കണ്ടെത്താനായിരുന്നില്ല.