യുഎഡിഎഫും ബിജെപിയും ഒന്നിച്ചെതിര്‍ത്തു: പരപ്പനങ്ങാടി നഗരസഭയില്‍ സ്ഥലനാമകരണ പ്രമേയം തള്ളി

parappaangadi municipality 3പരപ്പനങ്ങാടി :മുനിസിപ്പാലിറ്റിയില്‍ പലയിടത്തും സ്ഥലമനാമത്തിന്‌ പകരം ചില സംഘടനകള്‍ നല്‍കിയ പ്രത്യേക മതാധിഷ്‌ഠിത പേരുകള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണമെന്നും ഈ പ്രദേശങ്ങളില്‍ മുനിസപ്പാലിറ്റി തന്നെ നാമകരണം നടത്തണെന്നുമുള്ള ജനകീയമുന്നണി പ്രമേയത്തെ ബിജേപിയും യുഡിഎഫും ഒന്നിച്ചെതിര്‍ത്ത്‌ു വോട്ടിനിട്ട്‌ തളളി.

സിപിഎം കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ അവതരിപ്പിച്ച പ്രമേയത്തിന്‌ അനുകുലമായി 18 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 20 പേര്‍ പ്രമേയത്തെ എതിര്‍ത്തു. യുഡിഎഫിന്റെ 17 കൗണ്‍സിലര്‍മാരും മൂന്ന്‌ ബിജെപി കൗണ്‍സിലറുമാണ്‌ എതിര്‍ത്തു വോട്ട്‌ ചെയ്‌തത്‌. യുഡിഎഫ്‌ പക്ഷത്ത്‌ നിന്ന്‌ ആറുപേരും ജനകീയമുന്നണിയുടെയും ബിജെപിയുടെയും ഒരാള്‍ വീതവും ഇന്ന്‌ അവധിയായിരുന്നു.

പ്രമേയത്തില്‍ മുനിസപ്പാലിറ്റിയുടെ പല മേഖലകളിലും പ്രത്യേകമതാഭിമുഖ്യമുളള പേരുകള്‍ ജനാഭിലാഷത്തിനെതിരായി നല്‍കിയിട്ടുണ്ടെന്നും ഇത്‌്‌ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരുവുണ്ടാക്കാനും സ്‌പര്‍ദ്ധവളര്‍ത്തുമെ ന്നും പ്രമേയത്തി്‌ല്‍ പറയുന്നു ആയതിനാല്‍ മുനിസപ്പ്‌ാലിറ്റി പ്രദേശത്ത്‌ നാമകരണം നടത്താന്‍ നഗരസഭക്ക്‌്‌ അധികാരമൊള്ളുവെന്നും സംഘടനകള്‍ എഴുതിവെച്ച ബോര്‍ഡുകള്‍ നീക്കം ചെയ്‌ത്‌ അതാത്‌്‌ സ്ഥലങ്ങളുടെ പേര്‌ മുനിസിപ്പാലിറ്റി നാമകരണം ചെയ്യണമെന്നുമായിരുന്നു പ്രമേയം.

parappanangadi municipalityപ്രമേയം പരാജയപ്പെടാന്‍ കാരണം മുസ്ലീംലീഗും ബിജെപിയും തമ്മിലുള്ള അവിശുദ്ധകുട്ടുകെട്ടാണെന്ന്‌ സിപിഎം ആരോപിച്ചു. കൗണ്‍സില്‍ യോഗത്തിന്‌ ശേഷം ഇടത്‌്‌ ജനകീയമുന്നണി കൗണ്‍സിലര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി.
എന്നാല്‍ സിപിഎം പ്രതിനിധി അവ അവതരിപ്പി്‌ച്ച പ്രമേയം നഗരസഭയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്‌ം തകര്‍ക്കുന്നതിന്‌ വേണ്ടി മാത്രമുള്ളതാണെന്ന്‌ പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമീലടീച്ചര്‍ പറഞ്ഞു നഗരസഭയില്‍ പലയിടത്തും അധികൃതരുടെ അറിവില്ലാതെ വ്യത്യസത പ്രസ്ഥാനനേതാക്കളഉടെ പേരുകളും പ്രദേശങ്ങളുടെ പേരുകളും നാമകരണം ചെയ്‌തിട്ടുണ്ട്യ 25 വര്‍ഷക്കാലമായി വിളിച്ചുവരുന്ന ചില പ്രദേശങ്ങളഉടെ പേരുകള്‍ ഒരു ദിവസം കൊണ്ടുതന്നെ എടുത്തുമാറ്റണമെന്ന്‌ പ്രമേയമെന്നും എന്നാല്‍ മേലില്‍ നഗരസഭയുടെ അറിവോ സമ്മതമോ കുടാതെ ഇനി ഒരു പ്രദേശത്തിനും നാമകരണം ചെയ്യരുതെന്നും നിലവില്‍ ചെയ്‌ത പ്രദേശങ്ങളുടെ അവസ്ഥയെ കുറിച്ച്‌ പരപ്പനങ്ങാടിയിലെ രാഷട്രീയ മത സംഘടനകളുടെ സംയുക്ത യോഗം ചേര്‍ന്ന്‌ പരഹാരമുണ്ടാക്കാമെന്ന്‌ പ്രമേയ ദേദഗതി പ്രതിപക്ഷം അംഗീകരിച്ചില്ലെന്നും ജമീലടീച്ചര്‍ പുറത്തിറക്കിയ വാര്‍്‌ത്തകുറിപ്പില്‍ പറയുന്നു