യാത്രാമൊഴി അന്വര്‍ഥമാക്കിയ ബാപ്പു മുസ്‌ലിയാര്‍ക്ക് പുണ്യഭൂമിയില്‍ അന്ത്യനിദ്ര

താനൂര്‍: ബാപ്പുമുസ്‌ലിയാര്‍… പുത്തന്‍തെരു വിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് സുപരിചിതമായ നാമം.. ജാതി-മത ഭേദമന്യേ ഏവരുടെയും പൊതുനന്മക്കുവേിയുള്ള വിഷയങ്ങളില്‍ ഇടപെടുകയും പക്വമായ തീരുമാനങ്ങളും കര്‍മങ്ങളുമായി ജന മനസ്സുകളില്‍ അംഗീകാരം നേടിയെടുക്കുകയും ചെയ്ത മഹത്‌വ്യക്തിത്വമാണ് ഇന്നലെ മക്കയില്‍ അന്തരിച്ച വെളുവില്‍ ബാപ്പു മുസ്‌ലിയാര്‍. ഉംറ നിര്‍വഹിച്ചതിന് ശേഷം മക്കയില്‍ വെച്ച് മരണപ്പെടുകയും അവിടെതന്നെ അന്ത്യവിശ്രമ കേന്ദ്രം ഒരുക്കുകയും ചെയ്തു. സുന്നി പ്രസ്ഥാനങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംഘടനയെ ധീരതയോടെ മുന്നില്‍ നയിക്കുകയും ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.

 
പുത്തന്‍തെരു മഹല്ല് ജമാഅത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സുന്നിയുവജന സംഘം പുത്തന്‍തെരു യൂണിറ്റ് പ്രസിഡന്റ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ താനൂര്‍ റീജ്യണല്‍ പ്രസിഡന്റ്, പ്രദേശത്തെ സുന്നി മദ്‌റസകളുടെ മുഖ്യ കാര്യദര്‍ശി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. പ്രായ ഭേദമന്യേ എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയും സ്ഥാപനങ്ങളെ സംഘടനകളെയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് അതീവ താത്പര്യം കാണിച്ചിരുന്ന ബാപ്പു ഉസ്താദ് ഇസ്‌ലാമിക നിഷ്ഠയില്‍ വളര്‍ന്നുവരുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുവേി ആഗ്രഹിക്കുകയും, പ്രദേശത്തുനിന്നും നിരവധി വിദ്യാര്‍ത്ഥികളെ വിവിധ ദര്‍സുകളിലേക്ക് അയച്ചു. മത-ഭൗതിക വിദ്യാര്‍ത്ഥികളെ നന്നായി പ്രോത്സാഹിപ്പിക്കുകയും രക്ഷിതാക്കളെ ബോധവത്കരിക്കുകയും ചെയ്തു.

 

 

ജീവിക്കുന്ന അദ്ദേഹത്തിന്റെ സമയത്തിന്റെയും സമ്പാദ്യത്തിന്റെയും ഏറിയ പങ്കും സംഘടനയുടെ വളര്‍ച്ചക്കും മറ്റു ദീനീ സംരംഭങ്ങള്‍ നിലനിര്‍ത്താനുമായി മാറ്റിവെച്ചു.
കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും തിരൂരിലെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് ഉംറ നിര്‍വഹിക്കാന്‍ തീരുമാനിക്കുന്നത്. അര നൂറ്റാിലേറെ മത പ്രബോധന രംഗത്ത് തിളങ്ങി നിന്ന കാരണവര്‍, താന്‍ പങ്കെടുത്ത അവസാന യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തന്റെ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് സൂചനകള്‍ നല്‍കുകയും ചെയ്താണ് വിടവാങ്ങിയത്. പിന്നീട്, എല്ലാവരോടും യാത്ര പറഞ്ഞ് തീരുമാനിച്ചുറപ്പിച്ച പോലെ തന്റെ അന്ത്യവിശ്രമത്തിനായി വിശുദ്ധ ഭൂമിയിലേക്ക്…