യാത്രാകപ്പല്‍ മുങ്ങി 7 മരണം

റോം: ഇറ്റലിയില്‍ യാത്രാകപ്പല്‍ മുങ്ങി ഏഴുപേര്‍ മരിച്ചു. മലയാളികളുള്‍പ്പെടെ 4200ലേറെ പേര്‍ കയറിയ ആഡംബര കപ്പലാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുപറ്റി. കപ്പല്‍ ചരിഞ്ഞപ്പോള്‍ കടലിലേക്ക് ചാടിയ ഏതാനും പേരെ കാണാതായിട്ടുണ്ട്. നാലായിരത്തോളം പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. സിവിറ്റിക്ക തുറമുഖത്തുനിന്ന് സവോണയിലേക്ക് പോവുകയായിരുന്ന കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന കപ്പലാണ് മുങ്ങിയത്. തീരസംരക്ഷണ സേനയ്‌ക്കൊപ്പം മറ്റ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.