യാത്രക്കാരിയെ അപമാനിച്ച ടി.ടി അറസ്റ്റില്‍

തിരു : രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയെ അപമാനിച്ച ടി.ടി യെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ രമേശ് കുമാറാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരിയായ തിരുവനന്തപുരം സ്വദേശി ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് ടി.ടി യെ അറസ്റ്റ് ചെയ്തത്.

മഡ്‌ഗോവില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഉടുപ്പിയില്‍ വെച്ചാണ് ടി.ടി തന്നോട് മോശമായി പെരുമാറിയതെന്ന് ഹേമലത പരാതിയില്‍ പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ പോലീസ് ടി.ടി യെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.