വധശിക്ഷ ശരിവെച്ചു : യാക്കൂബ്‌ മേമന്‍ രാഷ്ട്രപതിക്ക്‌ വീണ്ടും ദയാഹര്‍ജി നല്‍കി

memanമുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട യാക്കൂബ്‌ മേമന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്ക്‌ വീണ്ടും ദയാഹര്‍ജി നല്‍കി. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരു പ്രതി തന്നെ രണ്ടുതവണ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കുന്നത്‌. മേമന്‍ നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അതിനിടെ വധശിക്ഷ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ യാക്കൂബ്‌ മേമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്‌

മേമന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍ ദേവ, കുര്യന്‍ ജോസഫ്‌ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്‌ ഭിന്ന വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ്‌ വിപുലമായ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌. ജസ്റ്റിസുമാരായ ദീപക്‌ മിശ്ര, പ്രഫുല്ല സി പന്ത്‌, അമിതാവ്‌ റോയ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഇപ്പോള്‍ ശിക്ഷ ശരിവെച്ചത്‌

സുപ്രീംകോടതിയുടെ ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന്‌ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ ടാഡാ കോടതി പുറപ്പെടുവിച്ച മരണവാറണ്ട്‌ ഇന്നലെ സ്റ്റേ ചെയ്‌തിരുന്നു.

നാഗപൂര്‍ സെന്‍ട്രല്‍ ജെയിലില്‍ വ്യാഴാഴ്‌ച രാവിലെ മണിക്ക്‌ ശിക്ഷ നടപ്പാക്കാനാണ്‌ നീരുമാനം