യമുനാ നദി നികത്തിയ സംഭവം;കൈയില്‍ പണമില്ല;5 കോടി പിഴയടയ്‌ക്കാന്‍ ശ്രീ ശ്രീക്ക്‌ 4 ആഴ്‌ച സമയം അനുവദിച്ചു

Sri-Sri-Ravi-Shankarദില്ലി: യമുനാ നദി നികത്തിയ സംഭവത്തില്‍ കൈയില്‍ പണമില്ലെന്ന്‌ അറിയച്ചതിനെ തുടര്‍ന്ന്‌ 5 കോടി പിഴയടക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്‌ 4 ആഴ്‌ച സമയം അനുവദിച്ചു. നാലാഴ്‌ച സമയം വേണമെന്ന്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ഹരിത ട്രൈബ്യൂണലിനോട്‌ ആവശ്യപ്പെടുകയായിരുന്നു.

പിഴ അടയ്ക്കാത്തതിനാല്‍ പരിപാടി റദ്ദാക്കണമെന്ന ഹര്‍ജി കര്‍ഷക സംഘടനകള്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ സാഹചര്യത്തിലാണ് ശ്രീ ശ്രീ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതേതുടര്ന്ന് ട്രൈബ്യൂണല്‍ നാലാഴ്ച സമയം അനുവദിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും അധികംതുക അടയ്ക്കാന്‍ സാധിക്കില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ജയിലില്‍ പോയാലും പിഴയടക്കില്ലെന്ന് പറഞ്ഞോയെന്ന് ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിനോട് ചോദിച്ചു. പണമില്ലാത്തത് കൊണ്ടാണ് പിഴയടക്കില്ലെന്ന് പറഞ്ഞതെന്ന് രവിശങ്കര്‍ അതിന് മറുപടിയായി ട്രിബ്യൂണലിനെ അറിയിച്ചു.
ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് കോടി രൂപയുടെ പിഴ അടയ്ക്കില്ലന്നും ജയിലില്‍ പോകാന്‍ തയ്യാറെന്നും ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തി. വിവാദങ്ങള്‍ക്കിടെ സാസ്‌കാരികോത്സവം ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.