യദ്യൂരപ്പ ബിജെപി വിട്ടു.

ബംഗളൂരു: ഏറെക്കാലത്തെ രാഷ്ട്രീയ അധികാര വടംവലികള്‍ക്ക് ശേഷം മുന്‍ കര്‍ണാടക മുഖ്യ മന്ത്രി ബിഎസ് യദ്യൂരപ്പ ബിജെപിയില്‍ നിന്നും രാജിവെച്ചു. രാജികത്ത് അദേഹം ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിക്ക് അയച്ചുകൊടുത്തു. എംഎല്‍എ സ്ഥാനവും ഇതോടൊപ്പം രാജിവെക്കുമെന്നാണ് സൂചന. ഡയദ്യൂരപ്പയുടെ പുതിയ പാര്‍ട്ടി ഉടന്‍ നിലവില്‍ വരും.

വിതുമ്പി കരഞ്ഞുകൊണ്ടാണ് യദ്യൂരപ്പ തന്റെ രാജി പ്രഖ്യാപനം മാധ്യമങ്ങക്ക് മുന്നില്‍ നടത്തിയത്. ‘ഞാന്‍ ജീവിച്ചിരുന്നത് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ എന്നെ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ദുഖ ഭാരത്തേടെയാണ് താന്‍ പാര്‍ട്ടിവിടുന്നതെന്നും’ അദേഹം പറഞ്ഞു.

നാലുപതിറ്റാണ്ടായി ബിജെപി കര്‍ണാടക രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ സാനിദ്ധ്യമായിരുന്നു യദ്യൂരപ്പ. ഈ വേര്‍പിരിയലിന്റെ പ്രത്യാഘതങ്ങള്‍ കന്നഡ രാഷ്ട്രീയത്തില്‍ ആര്‍ക്കനുകൂലമായാണ് പ്രതിഫലിക്കുകയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.