മോഹന്‍ലാലിനും കാവ്യക്കും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്

യൂത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍
ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു.മോഹന്‍ലാലിനെ മികച്ച നടനായും കാവ്യാ മാധവനെ മികച്ച നടിയായനും തിരഞ്ഞെടുത്തു. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരറ്റ് എന്ന ചിത്രം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി.. മികച്ച സംവിധായകന്‍, ജനപ്രിയചിത്രം എന്നിവയ്ക്ക് പുറമെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും ശങ്കര്‍ രാമകൃഷ്ണന്‍ സഹനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. അവാര്‍ഡിന് മോഹന്‍ലാലിന്റെ ഗ്രാന്റ് മാസ്റ്ററിലെ പ്രകടനവും, ശങ്കര്‍ രാമകൃഷ്ണന്റെ ബാവുട്ടിയുടെ നാമത്തിലെ കഥാപാത്രവും പരിഗണിച്ചിട്ടുണ്ട്.

യുവ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലാണ് മികച്ച ചിത്രം. ഈ വര്‍ഷത്തെ യൂത്ത് ഐക്കണായി ഏഷ്യനെറ്റ് തെരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയാണ്. ജനപ്രിയ നായകനും നായികയ്ക്കുമുള്ള അവാര്‍ഡ് പൃഥ്വിരാജിനും(അയാളും ഞാനും തമ്മില്‍), മംമ്ത മോഹന്‍ദാസിനുമാണ് (മൈബോസ്). ബാബുരാജാണ് മികച്ച ഹാസ്യ താരം.

മികച്ച സ്വഭാമ നടനുള്ള അവാര്‍ഡ് ബിജുമേനോനും(റണ്‍ബേബി റണ്‍, ഓര്‍ഡിനറി), നടിക്കുള്ളത് ശ്വേതാ മേനോനുമാണ്(ഒഴിമുറി). മികച്ചഗാകര്‍ ചിത്രയും, വിജയ് യേശുദാസുമാണ്.

ഏഷ്യാനെറ്റിന്റെ മികച്ച വില്ലന്‍ മുരളി ഗോപിയാണ്. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയെഴുതിയ അഞ്ജലി മേനോനാണ് മികച്ച തിരക്കഥാ കൃത്ത്.

മറ്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍ രമ്യാനമ്പീശന്‍(ജനപ്രീതിയുള്ള ഗായിക), ഗോപീ സുന്ദര്‍(സംഗീതം,ഉസ്താദ് ഹോട്ടല്‍), റഫീഖ് അഹമ്മദ്(ഗാന രചയിതാവ്,ഉസ്താദ് ഹോട്ടല്‍), നിവിന്‍പോളി- ഇഷ തല്‍വാര്‍(മികച്ച ജോഡി-തട്ടത്തിന്‍ മറയത്ത്),അനൂപ് മേനോന്‍- കുഞ്ചാക്കോ ബോബന്‍(സ്‌പെഷല്‍ജ്യൂറി അവാര്‍ഡ്്)

photo courtesy; metro matinee