മോഷണക്കെസിലെ പ്രതികളെ തേഞ്ഞിപ്പലം പോലീസ്‌ മര്‍ദ്ധിച്ചതായി പരാതി

പരപ്പനങ്ങാടി: വ്യാഴാഴ്‌ചവവാഹനപരിശോധനക്കിടെ അറസ്റ്റ്‌ ചെയ്‌ത മൂന്നംഗ മോഷണസംഗത്തെ തേഞ്ഞിപ്പലം പോലീസ്‌ ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. വെള്ളിയാഴ്‌ച പരപ്പനങ്ങാടി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ ഹാജരാക്കയപ്പോഴാണ്‌ മൂന്നുപേരും പോലീസ്‌ തങ്ങളെ ക്രൂരമായി മര്‍ദ്ധിച്ചതായി പരാതിപ്പെട്ടത്‌..
പതികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക്‌ ആവിശ്യമായ വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇവരെ ജയിലില്‍ എത്തിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന്‌ തേഞ്ഞിപ്പലം പോലീസിനെ മാറ്റിനിര്‍ത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രതികളെ തിരൂര്‍ ജയിലിലെത്തിക്കാന്‍ പരപ്പനങഅങാടി പോലീസിനെ നിയോഗിക്കുകയായിരുന്നു.
കോഴിക്കോട്‌ കുണ്ടായിത്തോട്‌ സ്വദേശി മന്‍സൂര്‍(24), ക്‌ണ്ണാടിക്കല്‍ സ്വദേസി സഹല്‍ ഇബാന്‍ നാസര്‍(19), ഒളവണ്ണ സ്വദേശി ഫവാസ്‌(24) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ഇവര്‍ ഇതിനകം 21 പവനോളം സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങള്‍ മോഷ്‌ചിച്ചിട്ടുണ്ട്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌ ജില്ലകളിലായി നിരവധി മാലപൊട്ടിച്ചോടിയ കേസില്‍ പ്രതികളാണ്‌ ഈ സംഘം. ഇവരെ ഇന്ന്‌ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കയിപ്പോഴാണ്‌ മര്‍ദ്ധിച്ചവിവരം പുറത്തറിയുന്നത്‌.
നേരത്തെ പരപ്പനങ്ങാടി മജിസട്രേറ്റ്‌ അനധികൃത കസ്റ്റഡിയുണ്ടെന്ന പരാതിയില്‍ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ രണ്ടുതവണ കമ്മീഷനെ വെച്ച്‌ മിന്നല്‍ പരിശോധന നടത്തിയരുന്നു.