മോഷണം നടത്തിയ കള്ളന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞു.

തിരൂരങ്ങാടി: കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ മോഷണം നടത്തിയ കള്ളന്റെ ചിത്രം കടയിലെ ക്യാമറയില്‍ പതിഞ്ഞു. ‘ഹോംലാന്‍ഡ്’ എന്ന കടയിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.