മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കെ.എസ്‌ ചിത്രയ്‌ക്ക്‌

download (1)മലപ്പുറം: ഈ വര്‍ഷത്തെ മഹാകവി മോയിമന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ പുരസ്‌ക്കാരം ഗായിക കെ എസ്‌ ചിത്രയ്‌ക്ക്‌. അന്‍പതിനായിരം രൂപയും ശില്‍പ്പനും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരം. മലയാളം സര്‍വ്വകലാശാല വി സി ഡോ. കെ ജയകുമാര്‍, ഡോ.എം.എന്‍ കാരശ്ശേരി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌.

മാപ്പിളപ്പാട്ടിനെ കേരളീയ സംഗീതത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കാന്‍ നല്‍കിയ സംഭാവനകളാണ്‌ ചിത്രയെ അവാര്‍ഡിന്‌ അര്‍ഹയാക്കിയത്‌. ഫെബ്രുവരി 20 ന്‌ മാപ്പിളകലാ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവം ഫെബ്രുവരി 13,14 തിയ്യതികളില്‍ വണ്ടൂരിലും ഫെബ്രുവരി 19, 20, 21 തിയ്യതികളില്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയിലും നടക്കുമെന്ന്‌ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി, ജനറല്‍ സെക്രട്ടറി ആസാദ്‌ വണ്ടൂര്‍, കെ മുഹമ്മദ്‌ ഈസ എന്നിവര്‍ അറിയിച്ചു.