എംഎം മോനായി സിപിഎം വിട്ടു.. വിട്ടില്ല.

കൊച്ചി: മുന്‍ എംഎല്‍എ എംഎം മോനായി ഇത്തവണ സിപിഐഎമ്മിന്റെ അംഗത്വം പുതുക്കിയില്ലെന്ന് വാര്‍ത്ത പുറത്ത് വനതോടെ നിഷേധകുറിപ്പുമായി മോനായി രംഗത്ത്. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ താന്‍ സിപിഐഎം വിട്ടതായി പുറത്തുവന്ന വാര്‍ത്ത എംഎം മോനായി നിഷേധിച്ചു. ജോലിത്തിരക്കുള്ളതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിയില്ലെന്ന പാര്‍ട്ടിനേതൃത്വത്തെ അറിയിക്കുകയാണ് ഉണ്ടായതെന്നാണ് അദേഹത്തിന്റെ വിശദീകരണം.

സി പി എം ഹൈക്കോടതി ബ്രാഞ്ചംഗമായിരുന്ന മോനായി ജോലിത്തിരക്ക് വര്‍ദ്ധിച്ചതിനാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതെന്നാണ് പറഞ്ഞത്.

നിലവില്‍ മോനായി കൈരളി ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

2006 ല്‍ നിയമസഭാ അംഗമായി മോനായിയും ഐഷപോറ്റിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവരെ ശാസിച്ചിരുന്നു.

Related Articles