മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ അദ്വാനി വീണ്ടും

ADVANI-ssദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി എല്‍ കെ അദ്വാനി . ബംഗാളി ദിനപത്രമായ ആനന്ദബസാറിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അദ്വാനി മോഡി സര്‍ക്കാറിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

രാഷ്ട്രീയ നേതാക്കള്‍ പൊതുജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന്‌ പറഞ്ഞാണ്‌ ബി ജെ പി സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍സനവുമായി അദ്വാനി രംഗത്തെത്തിയിരിക്കുന്നത്‌. ഹവാല ഇടപാടില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ രാജിവെച്ചിരുന്നെന്നും അദ്വാനി വ്യക്തമാക്കി.

പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുക എന്നത്‌ രാഷ്ട്രീയ നേതാവിന്റെ വലിയ ഉത്തവരവാദിത്വമാണെന്നും ഇത്‌ പൊതുജീവിതത്തില്‍ സംശുദ്ധി പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതേസമയം ലളിത്‌ മോഡി വിവാദത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്വാനി തയ്യാറായില്ല. ഹവാല ഇടപാടുമയി ബന്ധപ്പെട്ട്‌ 1996 ലായിരുന്ന എല്‍ കെ അദ്വാനി രാജി വെച്ചത്‌.

ഹവാല ഇടപാടുകാരനായ എസ്‌ കെ ജെയിന്റെ വെളിപ്പെടുത്തല്‍ വന്ന അന്ന്‌ തന്നെ എം പി സ്ഥാനം രാജി വെക്കാന്‍ തീരുമാനിച്ചിരുന്നെന്നും അത്‌ തന്റെ സ്വന്തം തീരുമാനമായരുന്നെന്നും അദ്വാനി പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്ന പരമപ്രധാനമെന്നും അദ്വാനി പറഞ്ഞു.