മോദിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് യശോദബെന്‍

jashoda-650_050315063159അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കണമൊവശ്യപ്പെട്ട് ഭാര്യ യശോദബെന്‍. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുത്. പാസ്‌പോര്‍ട്ട് ലഭിക്കുതിനായി മോദി സമര്‍പ്പിച്ച രേഖകളെ കുറിച്ചും യശോദബെന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലാണ് യശോദബെന്‍ അപേക്ഷ നല്‍കിയത്.

ചോദ്യങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന ് പാസ്‌പോര്‍ട്ട് ഓഫീസര്‍ എസ് എ ഖാന്‍ പറഞ്ഞു. സഹോദരന്‍ അശോക് മോദിക്കൊപ്പമാണ അപേക്ഷ നല്‍കാന്‍ യശോദബെന്‍ എത്തിയത്. യശോദ കഴിഞ്ഞ വര്‍ഷം പാസ്‌പോര്‍ട്ടിനായി സമര്‍പ്പിച്ച അപേക്ഷ അധികൃതര്‍ നിരസിച്ചിരുു. വിവാഹ സര്‍ട്ടിഫിക്കറ്റോ മോദിയുമായുള്ള സംയുക്ത സത്യവാങ്മൂലമോ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അപേക്ഷ നിരസിച്ചത്. നേരത്തെ തിനിക്കേര്‍പ്പെടുത്തിയ സുരക്ഷയെ കുറിച്ച് വിശദാംശങ്ങള്‍ തേടി യശോദബെന്‍ വിവരാവകാശം സമര്‍പ്പിച്ചിരുു.

പതിനേഴാം വയസിലാണ് മോദി തന്നെ വിവാഹം കഴിച്ചിരുതെന്നും മൂ്ന്ന വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ മൂന്ന് മാസം മാത്രമാണ് തങ്ങള്‍ ഒരുമിച്ച് ജീവിച്ചതെും യശോദ ബെന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.