മോഡിയെ കടപുഴക്കാന്‍ കേരളയാത്ര ന്യൂനമര്‍ദ്ധമാകും-കുഞ്ഞാലിക്കുട്ടി

p k kunjalikuttyപരപ്പനങ്ങാടി: ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ മോഡിസര്‍ക്കാരിനെ കടപുഴക്കാന്‍ രാജ്യത്ത്‌ സംഭവിക്കുന്ന ന്യൂനമര്‍ദ്ധമാണ്‌ കേരളയാത്രയെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി. കേരളയാത്രയ്‌ക്ക്‌ പരപ്പനങ്ങാടിയില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിപറയുകയായിരുന്നു അദേഹം. സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ്‌ സി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ ഉല്‍ഘാടനം ചെയ്‌തു. മന്ത്രിമാരായ മുനീര്‍, ഇബ്രാഹിംകുഞ്ഞ്‌ എന്നിവരും സംബന്ധിച്ചു.