മോട്ടോര്‍ വാഹന നിയമം

കാമറ വഴി ചുമത്തിയ പിഴ 10 ദിവസത്തിനകം അടയ്‌ക്കണം
മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന്‌ കാമറ നിരീക്ഷണ സംവിധാനം വഴി അമിതവേഗത /സിഗ്‌നല്‍ ലംഘനം കുറ്റം ചുമത്തി ചാര്‍ജ്‌ മെമ്മോ അയച്ചിട്ടും പിഴയൊടുക്കാത്ത വാഹന ഉടമകള്‍ 10 ദിവസത്തിനകം പിഴ കുടിശ്ശികയൊടുക്കി മറ്റു കോടതി നടപടികളില്‍ നിന്ന്‌ ഒഴിവാകണമെന്ന്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.എം. ഷാജി അറിയിച്ചു. കൂടാതെ റീജനല്‍ /സബ്‌റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളില്‍ നിന്ന്‌ റിമൈന്‍ഡര്‍ ലെറ്ററുകളും അയയ്‌ക്കുന്നുണ്ട്‌. mvd.kerala.gov.inലെ Fine remittance surveillance ലിങ്ക്‌ വഴി പിഴയുടെ വിശദാംശങ്ങള്‍ അറിയും. പിഴയൊടുക്കാന്‍ ഇതേ ലിങ്ക്‌ വഴിയോ റീജനല്‍ / സബ്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളുടെ സേവനമോ ലഭ്യമാക്കാമെന്ന്‌ ആര്‍.ടി.ഒ അറിയിച്ചു.

Related Articles