മോട്ടിവേഷന്‍ ക്ലാസ് നടത്തി

താനൂര്‍: ജെ സി ഐ വൈലത്തൂര്‍ ചാപ്റ്ററും ‘ഒരുവട്ടം കൂടി’ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയും സംയുക്തമായി ഒഴൂര്‍ സി പി പി എച്ച് എം ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി.

ജെ സി ഐ ട്രെയിനര്‍മാരായ സലാം മച്ചിങ്ങല്‍, ഷാഹിദ് പുത്തനത്താണി എന്നിവര്‍ ക്ലാസ് നയിച്ചു. കെ ടി ഇസ്മായില്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍, സിദ്ധീഖ്, പ്രീത സംബന്ധിച്ചു.