മോക്ഡ്രില്ലിനിടെ കയര്‍ പൊട്ടി വീണ് യുവതി മരിച്ചു.

ബംഗളുരു: അഗ്നിശമനസേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായി മൂന്നാം നിലയില്‍ നിന്ന് ജനലിലൂടെ ‘രക്ഷപ്പെടുത്താന്‍’ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി താഴെ വീണ് യുവതി മരിച്ചു. വസ്ത്രനിര്‍മ്മാണ ഫാക്ടറി തൊഴിലാളിയായിരുന്ന സി.ആര്‍. നളിനയാണ് (24) ഫാക്ടറിയുടെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചത്. യശ്വന്തപുരത്ത് ബോംബെ റയോണ്‍ ഫാഷന്‍ ലിമിറ്റഡില്‍ വെള്ളിയാഴ്ച പകലാണ് അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ നളിനയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.