മൊബൈല്‍ ടവര്‍ വേണ്ട; ഹൈകോടതി

ചെമ്മാട്:  മൂന്നീയൂര്‍ ഗ്രാമപഞ്ചായത്തിലെ പാറക്കടവ് അങ്ങാടിയിലെ സ്വകാര്യ ബില്‍ഡിംഗില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച മൊബൈല്‍ ടവറിന് പോലീസ് സഹായം ആവശ്യപ്പെട്ട ഹര്‍ജി തള്ളി . ഇത് രണ്ടാം തവണയാണ് മൊബൈല്‍ കമ്പിനിയുടെ ഹര്‍ജി തള്ളുന്നത്.
ജനവാസ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന മൊബൈല്‍ ടവറിനെതിരെ വന്‍ ജനരോഷം ഉണ്ടായിരുന്നു.
ബലക്ഷയം സംഭവിച്ച ബില്‍ഡിംഗിന് മുകളില്‍ ടവര്‍ നിര്‍മിക്കാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാരും ഒന്നടങ്കം പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം തുടങ്ങിയെങ്കിലും മൂന്നയൂര്‍ ഗ്രാമപഞ്ചായത്തും അനുമതി നിഷേധിച്ചതോടെ ഉടമകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്തുമായി സംസാരിക്കാതെ ഉടമകളുടെ ഹര്‍ജി ഹൈകോടതി ട്രീബ്യൂണല്‍ വാദം കേള്‍ക്കാതെ തളളുകയായിരുന്നു.