മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്‌;വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം

vellappally-natesanതിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ്‌ തട്ടിപ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്‌.

വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ്‌ ഡോ.സോമന്‍, മൈക്രോ ഫിനാന്‍സ്‌ കോഡിനേറ്റര്‍ മഹേശന്‍, കോര്‍പ്പറേഷന്‍ മുന്‍ എം ഡി എന്‍.നജീബ്‌ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്‌. ക്രമക്കേട്‌ അന്വേഷിക്കണമെന്ന്‌ കാണിച്ച്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി വിധി പറഞ്ഞത്‌. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ മാര്‍ച്ച്‌ അഞ്ചിനകം നല്‍കണമെന്നും കോടകി വിജിലന്‍സിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. രഹസ്യാന്വേഷണത്തില്‍ ക്രമക്കേട്‌ കണ്ടെത്തിയതായി വിജിലന്‍സ്‌ കോടതിയെ അറിയിച്ചിരുന്നു.

എസ്‌ എന്‍ ഡി പി യോഗം പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടിയുടെ വായ്‌പ സ്വാശ്രയസംഘങ്ങള്‍ക്‌്‌ വിതരണം ചെയ്‌തതില്‍ ക്രമക്കേടുണ്ടെന്നാണ്‌ വി എസ്‌ ആരോപണം ഉന്നയിച്ചത്‌. രഹസ്യ പരിശോധനയില്‍ 80 ലക്ഷത്തിന്റെ ക്രമക്കേട്‌ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

്‌്‌അഞ്ചു ശതമാനം പലിശക്ക്‌ സ്വാശ്രയ സംഘങ്ങള്‍ക്ക്‌ നല്‍കേണ്ട പണം 12 ശതമാനത്തിനാണു നല്‍കിയതെന്ന്‌ വി എസ്‌ കോടതിയെ അറിയിച്ചത്‌. കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയിലും തട്ടിപ്പ്‌ കണ്ടെത്തിയരുന്നു.