മൈക്കള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

Story dated:Thursday June 6th, 2013,03 14:am

ലോസ്‌ആഞ്ചല്‍സ്‌:  മൈക്കല്‍ ജാക്‌സന്റെ 15 വയസ്സുകാരിയായ മകള്‍ പാരീസ്‌ ജാക്‌സണ്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ലോസ്‌ആഞ്ചല്‍സിനടുത്ത്‌ ബുധനാഴ്‌ച ഇവര്‍ താമസിക്കുന്ന അപാര്‍ട്ട്‌മെന്റില്‍ വച്ചാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഉടനെ പാരീസ്‌ ജാക്‌സണെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പാരീസ്‌ അപകടനില തരണം ചെയ്‌തതായാണ്‌ ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ചൊവ്വാഴ്‌ച പാരീസ്‌ മരണത്തെ കുറിച്ചുള്ള ചില സൂചനകളില്‍ ടിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ 1.30 മണിയോടെയാണ്‌ ഇവര്‍ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. എന്നാല്‍ അമിത മയക്കുമരുന്നിന്റെ ഉപഭോഗം മൂലമുണ്ടായ അപകടമാണന്നാണ്‌ ചില സെലിബ്രെറ്റി ന്യൂസ്‌ പോര്‍ട്ടലുകള്‍ റിപ്പോര്‍്‌ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
2009ല്‍ മൈക്കിള്‍ ജാക്‌സണ്‍ മരിച്ച സമയത്തും മകള്‍ ഇത്തരത്തില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്‌തു.ജാക്‌സന്റെ രണ്ടാമത്തെ കുട്ടിയാണ്‌ പാരീസ്‌.