പരപ്പനങ്ങാടി മേല്‍പ്പാലം; നാടൊരുങ്ങുന്നു. ഉദ്ഘാടനം ജൂണ്‍ 8ന്

പരപ്പനങ്ങാടി: അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സ്വാഗതം പറയും. കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദ് , ഇ.ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളാകും. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പരപ്പനങ്ങാടി നിവാസികളുടെ ചിരകാല സ്വപ്‌നമായ മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ പതിറ്റാണ്ടുകളായി ജനങ്ങള്‍് അനുഭവിച്ച് വരുന്ന ഗതാഗത കുരുക്കിന് അറുതിയാവും ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കുന്നതിന് സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

വിവധകലാരൂപങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ സാസംക്കാരിക ഘോഷയാത്ര വൈകുന്നേരം 5 മണിക്ക് ബിഇഎംഎല്‍പി സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിക്കുമെന്നും ഉല്‍ഘാടന ചടങ്ങ് നാടിന്റെ ഉത്സവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പരപ്പനങ്ങാടി പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്.

പാലം തുറന്നു കൊടുക്കുന്നതോടെ നിലവിലുള്ള റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് വഴി കാല്‍നടയാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് 2 കോടി രൂപ ചെലവില്‍ സബ്ബ്‌വേയുടെ അണ്ടര്‍ ബ്രിഡ്ജിന്റെയും പ്രവൃത്തികള്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

മേല്‍പ്പാലത്തില്‍ ആവശ്യമായ തെരുവ് വിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാകാതെ വന്നാല്‍ ഇതിനുവേണ്ടി തുക എംപി, എംഎല്‍എ ഫണ്ടുകളില്‍ നിന്നും അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഘോഷയാത്രയില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണി ചേരണമെന്നാണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്രമന്ത്രി ഇ അഹമ്മദ് , റെയില്‍വെയുടെ ചുമതലയുണ്ടായിരുന്നു എം വിജയകുമാര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ 2010 ജൂണ്‍ മാസത്തിലാണ് മേല്‍പ്പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പലാത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റ് തുകയായ 13.5 കോടി തുക ധനകാര്യ സ്ഥാപനമായ ഹഡ്‌ക്കോയില്‍ നിന്ന് കടമെടുത്തതാണ് കണ്ടെത്തിയതാണെന്നും മന്ത്രി പറഞ്ഞു. ഈ പാലത്തിന്റെ ആകെ നീളം 600 മീറ്ററും വീതി 7.5 മീറ്ററുമാണ്. കേരളത്തില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ഏറ്റവും ഉയരം കൂടിയ തൂണുകളോട് കൂടിയ മേല്‍പ്പാലമാണിതെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിന്റ് സീനത്ത് ആലി ബാപ്പു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.