പരപ്പനങ്ങാടി മേല്‍പ്പാലത്തിന് നിശ്ചയിച്ചിരിക്കുന്ന ടോള്‍ നിരക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ജൂണ്‍ 8 ന് തുറക്കാനിരിക്കുന്ന അവുക്കാദര്‍കുട്ടി നഹ സ്മാരക റെയില്‍വേ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു.

കാറുകള്‍ക്ക് 5 രൂപ, പിക്കപ്പ് വാനിന് 8 രൂപ, ബസ്സ്, ലോറി എന്നിവയ്ക്ക് 15 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ടൂവീലറുകള്‍, ഓട്ടേറിക്ഷകള്‍ എന്നിവയ്ക്ക് ടോള്‍ നിരക്ക് ഈടാക്കില്ല.

ജൂണ്‍ 9 മുതല്‍ ടോള്‍ ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ടോള്‍ പിരിവിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.