പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍പിരിവ് ആരംഭിച്ചു

പരപ്പനങ്ങാടി: ഇന്നലെ ഉദ്ഘാടനം ചെയ്ത പരപ്പനങ്ങാടി അവുക്കാദര്‍കുട്ടി റെയില്‍വേ മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ചുങ്കം പിരിച്ചു തുടങ്ങി.
ഇന്ന് രാവിലെ 6 മണിയോടെ പിരിവെടുക്കന്നതിനുള്ള സന്നാഹവുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തൂടര്‍ന്ന് എഴു മണിക്ക് മുമ്പായി ടോള്‍ പിരക്കാന്‍ തുടങ്ങി. കനത്ത പോലീസ് ബന്ധവസ്സിലാണ് പിരിവ് നടക്കുന്നത്
സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സിലും യുവജനസംഘടനകളും ടോളിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് ടോള്‍ പിരിവ് നടക്കുന്നിടത്തേക്ക് സര്‍വ്വകക്ഷി ആക്ഷന്‍കtuണ്‍സിലും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സംഘര്‍ഷസാധ്യത പരിഗണിച്ച് കുടുതല്‍ പോലീസ് എത്തുമെന്നാണ് സുചന.