‘മേരാ യാര്‍ കനയ്യ’ കനയ്യകുമാറിന്റെ ടീ ഷര്‍ട്ട്‌ തരംഗമാകുന്നു

461727-kanhaiya-mera-yaarദില്ലി: രാജദ്രോഹക്കുറ്റം ചുമത്തി ഭരണകുടം ജയിലിലടച്ച ജെഎന്‍യു വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ്‌ കനയ്യകുമാറിന്റെ ചിത്രം വരച്ച ടീഷര്‍ട്ട്‌ ഡല്‍ഹിയിലാകെ തരംഗമാകുന്നു. വ്യാഴാഴ്‌ച നടന്ന പ്രതിഷേധമാര്‍ച്ചിലാണ്‌ ഈ ടീ ഷര്‍ട്ട്‌ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയത്‌.
ടീ ഷര്‍ട്ടം അതിലെയഴുതിയ മുദ്രാവാക്യവുമാണ്‌ ഇപ്പോ്‌ള്‍ തരംഗമായി മാറുന്നത്‌. മേരാ യാര്‍ കനയ്യ (കനയ്യ എന്റെ സുഹൃത്താകുന്നു) എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഗ്രുപ്പുകളും സജീവമായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ ദില്ലിയില്‍ കനയ്യയുടെ മോചനത്തിനായി നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാ കനയ്യകുമാറിന്റെ ചിത്രം പ്രിന്റ്‌ ചെയ്‌ത ടീഷര്‍ട്ടണിഞ്ഞ്‌ നിരവധിപേരെ കാണാം.
150 രൂപയാണ്‌ ടീ ഷര്‍ട്ടിന്റെ വില.
ഈ ടീ ഷര്‍ട്ട ഡിസൈന്‍ ചെയ്‌ത്‌ ആദ്യം പുറത്തിറക്കിയത്‌ ജെഎന്‍യുവില്‍ കനയ്യകുമാറിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ എബിവിപി വിട്ട വിഷ്‌ണു ജസ്വാള്‍ എന്ന വിദ്യാര്‍ത്ഥിയാണ്‌.