മേധ പട്കര്‍ കര്‍ണ്ണാടകയുടെ ബസവ പുരസ്‌കാരം നിരസിച്ചു

ബംഗളുരു : കര്‍ണ്ണാടക സര്‍ക്കാറിന്റെ അഭിമാന പുരസ്‌കാരമായ ‘ബസവ’ അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ നിരസിച്ചു.

 

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധനടപടികളിലും അനധികൃത ഇരുമ്പയിര് ഖനനത്തെക്കുറിച്ച് അന്വേഷിച്ച ലോകായുക്ത റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചാണ് മേധ പട്കറിന്റെ ഈ തീരുമാനം.

 

വടക്കന്‍ കര്‍ണ്ണാടകയിലെ ബെല്‍ഗാമില്‍ കഴിഞ്ഞദിവസം ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കവേയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. സ്വകാര്യവല്‍ക്കരണത്തിലൂടെ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രകൃതി വിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും കര്‍ഷക-അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.