മെസിയും, ജാക്കിച്ചാനും, ഷാരൂഖും കൈകോര്‍ക്കുന്നു

Messi Jacki Khanലേകഫുട്‌ബോള്‍ താരം ലയണല്‍ മെസി ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കിച്ചാന്‍ എന്നിവര്‍ ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമാണ് ഒന്നിക്കുന്നു. എന്നാല്‍ ഇവരൊന്നിക്കുന്നത് സിനിമയിലാണെന്ന് തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്ര കുറ്റനേ്വഷണ ഏജന്‍സി ഇന്റര്‍പോളിന് വേണ്ടിയാണ് ഈ ത്രിമൂര്‍ത്തികള്‍ കൈകോര്‍ക്കുന്നത്. ഇന്റര്‍പോള്‍ അംബാസിഡറായതിനെ തുടര്‍ന്നാണ് ഷാരൂഖ് ഈ പുതിയ ജോലിയില്‍ നിയോഗിക്കപ്പെട്ടിരിക്കുത്. അന്താരാഷ്ട്ര കുറ്റാനേ്വഷണ ഏജന്‍സിയുടെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണമാണ് ഷാരൂഖിന്റെ ദൗത്യം. ഇതിനായാണ് മെസ്സിക്കും, ജാക്കിച്ചാനുമൊപ്പം ഷാരൂഖും ചേരുന്നത്. കുറ്റവാളികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ഈ ബഹുമതിയെ താന്‍ ആവേശത്തോടെയാണ് കാണുന്നതെന്നും ഷാരൂഖ് പറഞ്ഞു.