മെയില്‍ ചോര്‍ത്താന്‍ സംവിധാനമില്ല ഡിജിപി

തിരുവനന്തപുരം:   പൊതുപ്രവര്‍ത്തകരുടെയും മുസ്ലീം വിഭാഗത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരു ടെയും ഈമെയില്‍  വിവരങ്ങള്‍ ചോര്‍ത്തി എന്ന വാര്‍ത്ത വിവാദമായതോടെ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. ആരുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടല്ലെന്നും അതിനുള്ള സംവിധാനം കേരളത്തിലില്ലെന്നും ഡിജിപി ജേക്കബ് പൂന്നൂസ് പറഞ്ഞു.

ഇമെയില്‍ ചോര്‍ത്തുന്നുവെന്നതരത്തിലുള്ള വാര്‍ത്ത – അടിസ്ഥാനര ഹിതമാണ്. ഇമെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും . ഇമെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണെന്നും നിത്യേന സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതി കളുടെ അടിസ്ഥാനത്തിലുള്ള പരിശോധന മാത്രമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.
അതേസമയം ഗള്‍ഫ് പ്രവാസികളുള്‍പ്പെടെ നിരവധി പേരുടെ മെയില്‍ ഐഡികളും ചോര്‍ത്തുന്നവരുടെ പട്ടികയില്‍ പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.