മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബോണ്ട് നിര്‍ബന്ധം; അടൂര്‍ പ്രകാശ്

തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ഫീസില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാറിന്റെ സബ്‌സിഡി വാങ്ങി പഠനം പൂര്‍ത്തിയാക്കുന്നതുകൊണ്ട് ചുരുങ്ങിയത് ഒരുവര്‍ഷം കേരളത്തിലെ ജനങ്ങളെ സേവിക്കണമെന്ന ബോണ്ട് വ്യവസ്ഥ പാലിക്കാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

എന്നാല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ അവരുടെ ബോണ്ട് വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ്.

സേവനം നല്‍കാന്‍ സമ്മതിക്കാതിരിക്കുക വഴി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരുമായുള്ള കരാര്‍ ലംഘിക്കുകയാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി ഇതിനെ കാണുമെന്നും , സമരം ചെയ്ത് ആശുപത്രികളുടെ സേവനം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും ഇത്തരം നടപടികളിലേക്ക് സര്‍ക്കാറിനെ തളളിവിടരുതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചെര്‍ത്തു.