മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി.

കോട്ടയം: അശാസ്ത്രീയമായ നിര്‍ബന്ധിത ബോണ്ട് വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികളും ഹൗസര്‍ജന്‍മാരും ഇന്നു രാവിലെ മുതല്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സമരമാരംഭിച്ചു.

പിഎസ്‌സി ലിസ്റ്റില്‍ നിന്ന് സ്ഥിരം നിയമനം നടത്തുക. ബോണ്ടിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന നടപടി നിര്‍ത്തല്‍ ചെയ്യുക എന്നിവയാണ് സമരത്തിന്റെ പ്രധാനാവശ്യങ്ങള്‍. നിരാഹാരസമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.

കേരളാ മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്

സമരത്തെ എല്ലായിടത്തും നിരവധി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ അഭിവാദ്യം ചെയ്തു

മെഡിക്കോസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജിനേഷ്. പി.എസ് പ്രതികരിക്കുന്നു.