മെഡിക്കല്‍ പൊതുപ്രവേശനത്തിന്‌ ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ നടത്തും

exam-writingദില്ലി: മെഡിക്കല്‍ പ്രവേശനത്തിന്‌ ദേശീയ തലത്തില്‍ ഏകീകൃത പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ ഭേദഗതി ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള മന്ത്രിസഭായോഗത്തിന്റെ കുറിപ്പില്‍ ആരോഗ്യ മന്ത്രാലയം മറ്റു മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. നിലവിലെ അഖിലേന്ത്യാ പ്രീ മെഡിക്കല്‍ പരീക്ഷ ഏകീകൃത പരീക്ഷയാക്കി മാറ്റാനാണ്‌ ആലോചന.

എംബിബിഎസ്‌ പി ജി മെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ സ്വകാര്യ കോളേജുകളെ അടക്കം പങ്കെടുപ്പിച്ചു കൊണ്ടാണ്‌ ദേശീയ തലത്തില്‍ പരീക്ഷ നടത്തുന്നത്‌. സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ ഏകീകൃത പരീക്ഷയാണ്‌ ഇനി പ്രവേശനത്തിന്‌ മാനദണ്ഡമായി സ്വീകരിക്കുക.