മെഡിക്കല്‍ കോളേജില്‍ പെയ്ഡ് ക്ലിനിക്ക്

തിരു: ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് അലേപതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പണം ഈടാക്കിയുള്ള ചിതിത്സ ഏര്‍പ്പെടുത്തും. തുടര്‍ന്ന്, മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇതര സര്‍ക്കാര്‍ ആളുപത്രികളിലും നടപ്പാകും.

കൂടാതെ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ചികിത്സയ്ക്കായി ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കുന്നുവെന്ന വ്യാജേന പെയ്ഡ് ക്ലിനിക്ക് ആരംഭിച്ചതാണ് ഫീസിടാക്കുക.