മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നാളെ മുതല്‍

തിരു : സംസ്ഥാന മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നാളെ മുതല്‍ തുടങ്ങുന്നു. 133440 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സിന് 12985 പേരും മെഡിക്കലിന് 85,808 പേരുമാണുള്ളത്.
23, 24 തിയ്യതികളില്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സും 25,26 മെഡിക്കല്‍ എന്‍ട്രന്‍സും നടക്കും. 307 കേന്ദ്രങ്ങളിലായാണ് പരീക്ഷാ നടക്കുന്നത്. ഇതില്‍ 304 എണ്ണം കേരളത്തിലും 2 എണ്ണം ഡല്‍ഹിയിലും ഒന്ന് ദുബൈയിലുമാണ്.
പരീക്ഷനടത്തിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വിദ്യഭ്യാസ വകുപ്പിലെ ഒമ്പതിനായിരത്തോളം അധ്യാപക അനധ്യാപക ജീവനക്കാരെ ഇതിനായി നിയമിച്ചു കഴിഞ്ഞു.