മെഡിക്കല്‍ഷോപ്പ് അടച്ച് വ്യാപാരികളുടെ സമരം; രോഗികള്‍ വലഞ്ഞു.

പരപ്പനങ്ങാടി : ഹര്‍ത്താലിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാറുള്ള വ്യാപാരികള്‍ നടത്തിയ ഹര്‍ത്താലില്‍ മെഡിക്കെല്‍ഷോപ്പുകളടക്കം പൂട്ടിയത് നിരവധി രോഗികളെ വലച്ചു.

ഭാരതബന്ദില്‍ പോലും അവശ്യ സേവന വിഭാഗത്തില്‍പ്പെടുത്തി മെഡിക്കല്‍ഷോപ്പുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കാറുണ്ട്.

എന്നാല്‍ ഇന്ന് നടന്ന കടയടപ്പ് സമരത്തില്‍ ഈ ഷോപ്പുകള്‍ അടച്ചിട്ടതോടെ അത്യാവശ്യ മരുന്നിന് വേണ്ടി രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടേണ്ട അവസ്ഥ വന്നു.