മെക്സിക്കോയില്‍ വന്‍ ഭൂകമ്പം;സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ വന്‍ ഭൂകമ്പം സുനാമി മുന്നറിയിപ്പ് നല്‍കി.  റിക്ടര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂകമ്പമാണ് ഉണ്ടായത്.  മെക്സിക്കോയുടെ തെക്കന്‍ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റര്‍ തെക്കു പടഞ്ഞാറായി 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് മെക്സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹാുേറാസ് എന്നിവിടങ്ങളില്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ കിഴക്കന്‍ തീരത്തുനിന്നുള്ള കാറ്റിയ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണ് മെക്സിക്കോ. ഇതിനിടെയാണ് വന്‍ ഭൂകമ്പം മെക്സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്.