മൃതദേഹം പുരുഷന്റെതാണെന്ന് തിരിച്ചറിഞ്ഞു

താനൂര്‍: ഒട്ടുംപുറത്ത് കടലില്‍ കരക്കടിഞ്ഞ മൃതശരീരം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ മറവുചെയ്തു.

 

നാല് ദിവസം മുമ്പാണ് ജീര്‍ണിച്ച് തിരിച്ചറിയാനാകാത്ത മൃതദേഹം ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപം കരക്കടിഞ്ഞത്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം 3 ദിവസം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിലാണ് മൃതദേഹം ആരോഗ്യവാനായ പുരുഷന്റേതാണെന്ന് വ്യക്തമായത്. മൃതദേഹം തിരിച്ചറിയാന്‍ ആരും എത്താത്തതിനാലാണ് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ മറവുചെയ്തത്.

 

വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്നാണ് നിഗമനം. ശരീരം ജീര്‍ണാവസ്ഥയിലായത് വെള്ളത്തില്‍ വീണുതന്നെയാകാമെന്ന് പോലീസ് പറഞ്ഞു.