മൃണാളിനി സാരാഭായിക്ക്‌ നൃത്തച്ചുവടുകളുമായി മകളുടെ അന്ത്യാജ്ഞലി

IMG-20160122-WA0037അഹമ്മദാബാദ്‌: നൃത്തച്ചുവടുകള്‍കൊണ്ട്‌ അമ്മയക്ക്‌ അന്ത്യാജ്ഞലി അര്‍പ്പിച്ച്‌ മകള്‍ മല്ലികാ സാരാഭായ്‌. നൃത്തത്തെ പ്രാണവായുവായി സ്വീകരിച്ച തന്റെ അമ്മയ്‌ക്ക്‌ ഇതിലും വലിയൊരു അന്ത്യാജഞലി അര്‍പ്പിക്കാന്‍ ഒരു പക്ഷേ മല്ലികാ സാരാഭായിക്ക്‌ കഴിഞ്ഞെന്നുവരില്ല.

മൃണാളിനിയുടെ ഭൗതികദേഹത്തിന്‌ മുന്നില്‍ നൃത്തം വയ്‌ക്കുമ്പോള്‍ മല്ലികയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല. തന്റെ അമ്മയ്‌ക്കായി ഇതിലുവലിയൊരു കര്‍മ്മം ചെയ്യാനില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. കൂടാതെ മറ്റൊര ലോകത്തിരുന്ന്‌ ഇതെല്ലാം അമ്മ ആസ്വദിക്കുന്ന വിശ്വാസവും. മൃണാളിനി സാരാഭിയിയുടെ മൃതദേഹം അഹമ്മദാബാദിലെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ചപ്പോഴാണ്‌ മല്ലിക സാരാഭായി ചില നൃത്തച്ചുവടുകള്‍ കൊണ്ട്‌ അമ്മയ്‌ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്‌.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്നലെയാണ്‌ മൃണാളിനി സാരാഭായ്‌ അന്തരിച്ചത്‌. മരണസമയത്ത്‌ മക്കളായ മല്ലികാ സാരാഭായിയും കാര്‍ത്തികേയന്‍ സാരാഭായിയും അടുത്തുണ്ടായിരുന്നു. അവസാന നാളുകള്‍ വരെ കാലാ സാമൂഹ്യ രംഗത്ത്‌ സജീവസിന്നിദ്ധ്യമായിരുന്നു അവര്‍.